---
title: "1.389 ഗ്രാം എംഡിഎംഎയുമായി തലശേരി സ്വദേശിനി ന്യൂ മാഹിയിൽ പിടിയിൽ"
english_title: "Thalassery native arrested in New Mahe with 1.389 grams of MDMA"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/306112/Thalassery native arrested in New Mahe with 1.389 grams of MDMA"
published_at: "2025-08-02T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688dfd58293a4_1000823120.jpg"
keywords: []
---

# 1.389 ഗ്രാം എംഡിഎംഎയുമായി തലശേരി സ്വദേശിനി ന്യൂ മാഹിയിൽ പിടിയിൽ

> **Lead Summary:** 1.389 ഗ്രാം എംഡിഎംഎയുമായി തലശേരി സ്വദേശിനി ന്യൂ മാഹിയിൽ പിടിയിൽ

## Article Content

1.389 ഗ്രാം എംഡിഎംഎയുമായി തലശേരി സ്വദേശിനി ന്യൂ മാഹിയിൽ പിടിയിൽ

പരിമഠത്തു വെച്ചാണ് യുവതി പിടിയിലായത്. ന്യൂ മാഹി ഇൻസ്പെക്ടർ ബിനു മോഹന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് തലശ്ശേരി മട്ടാമ്പ്രം സ്വദേശിനിയായ പി കെ റുബൈദ പിടിയിലായത്.

യുവതിയിൽ നിന്നും 1.389 ഗ്രാം എംഡിഎംഎയാണ് ന്യൂ മാഹി പോലീസും ഡാൻസാഫ് ടീം അംഗങ്ങളും ചേർന്ന് കണ്ടെടുത്തത്.

ന്യൂ മാഹി പോലീസ് സ്റ്റേഷൻ എസ് ഐ എം.പ്രശോഭ്, എഎസ്ഐ ശ്രീജ, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ സ്വപ്നാറാണി, സോജേഷ്, സിവിൽ പോലീസ് ഓഫീസർ മാരായ റിജിൽനാഥ്, ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/306112/Thalassery native arrested in New Mahe with 1.389 grams of MDMA)